സർവീസ് റോഡിലെ കുഴികളടച്ച് തുടങ്ങി

Thursday 21 August 2025 12:44 AM IST

പുതുക്കാട്: നാലാഴ്ചത്തെ ടോൾപിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറ്റി നൽകിയ അപ്പിൽ സൂപ്രീംകോടതി തള്ളിയതോടെ അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിലും പേരാമ്പ്രയിലും സർവീസ് റോഡിലെ കുഴികളടക്കൽ ആരംഭിച്ചു. വലിയ കുഴികളിൽ മെറ്റൽ നിറച്ച് ടാർ ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. ഇപ്പോഴത്തെ കുഴികളടക്കുന്നത് ശാശ്വത പരിഹാരമല്ലന്നും നാട്ടുകാരെ പറ്റിക്കലാണെന്നുമാണ് പറയുന്നത്. മഴ പെയ്താൽ സർവീസ് റോഡിൽ വീണ്ടും കുഴികൾ രൂപപ്പെടുമെന്നാണ് വിദഗ്ദർ പറയുന്നത്. മഴ മാറി നിന്നാൽ പൊടിശല്യം മൂലം ദുരിതത്തിലായ യാത്രക്കാരുടെയും വ്യാപാരികളുടെയും ദുരിതത്തിന് പരിഹാരമായി സർവീസ് റോഡ് മുഴുവനായി ടാർ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.