സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ
Thursday 21 August 2025 1:45 AM IST
തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കല മണ്ഡലം സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഡോ.അശോക് ശങ്കർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ, പി.ചന്ദ്രസേനൻ,പി.വിജയമ്മ,ജി.സുരേന്ദ്രൻപിള്ള,എൻ.സോമശേഖരൻനായർ,മുത്താന സുധാകരൻ,നാസർ മുത്താന,പി.എൻ.അജിത് കുമാർ,പി.ശശിധരൻനായർ,തങ്കം ബോസ് എന്നിവർ പങ്കെടുത്തു.തുടർന്നു നടന്ന പൊതുയോഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
ഡോ.ചെറുന്നിയൂർ വിജയ പ്രകാശ്,സിസിലി ജോയ്,അഡ്വ.വെൺകുളം ജയകുമാർ,വത്സൻ നിസരി,ഡോ.ചന്ദ്രമോഹൻ,ചെറുന്നിയൂർ നമശിവായൻ,കെ.വിശ്വനാഥക്കുറുപ്പ്,രോഹിണി ടീചർ,കാപ്പിൽ സുഭാഷ്,മുരളീധരൻനായർ എന്നിവരെ ആദരിച്ചു.