പുരസ്കാരവും സ്നേഹാദരവും
Thursday 21 August 2025 1:46 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂർ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിൽ കാവല്ലൂരമ്മ വിദ്യാഭ്യാസപുരസ്കാരവും ആയിരം പൂർണ്ണചന്ദ്രൻമാരെ കണ്ട മാതാപിതാക്കൾക്ക് സ്നേഹാദരവും നൽകി.മുൻകേന്ദ്ര ഗവൺമെന്റ് സെക്രട്ടറി കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രപ്രസിഡന്റ് എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരംപാറ വാർഡ് കൗൺസിലർ സുമിബാലു,നെട്ടയം കൗൺസിലർ നന്ദാഭാർഗവ്,ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുക്കമ്പാലമൂട് രാധാകൃഷ്ണൻ,സെക്രട്ടറി അനിൽ വട്ടിയൂർക്കാവ്,താലൂക്ക് പ്രസിഡന്റ് ബാബു,സെക്രട്ടറി ഉദയൻ,മാതൃസമിതി ജില്ലാസെക്രട്ടറി അജിതരാജൻ,താലൂക്ക് സെക്രട്ടറി സെൽവിലക്ഷ്മി എന്നിവർ സംസാരിച്ചു.സെക്രട്ടറി രാജീവ്ശ്രീധർ സ്വാഗതം പറഞ്ഞു.