മേലാറന്നൂർ ഗാന്ധിജി നഗർ റസിഡന്റ്സ്
Thursday 21 August 2025 1:47 AM IST
തിരുവനന്തപുരം: കരമന മേലാറന്നൂർ ഗാന്ധിജി നഗർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ വാർഷിക സമ്മേളനം സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ഡയറക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എസ്.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എസ്.കൃഷ്ണകുമാർ,ബിന്ദുമേനോൻ,കരമന പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.അനൂപ്,ഫ്രാറ്റ് പ്രസിഡന്റ് കാലടി ശശികുമാർ എന്നിവർ പങ്കെടുത്തു.വനിതാവേദി പ്രസിഡന്റ് ജെ.സുജാത കുമാരി നന്ദി പറഞ്ഞു.ഭാരവാഹികളായി എസ്.ജയരാജൻ(പ്രസിഡന്റ് ),കെ.ശിവൻ കുട്ടി (സെക്രട്ടറി),അഡ്വ.എസ്.ആർ.ജ്യോതി (ട്രഷർ),എസ്.അജയകുമാർ,എം.ചന്ദ്രൻ,എസ്.സുരേന്ദ്രൻ(വൈസ് പ്രസിഡന്റ്മാർ),ബി.ബിനു,എസ്.സന്തോഷ് കുമാർ,കെ ശ്രീകുമാർ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.