തപാൽ ജീവനക്കാരുടെ ധർണ
Thursday 21 August 2025 1:50 AM IST
തിരുവനന്തപുരം: പൊതുതപാൽ സേവനത്തിൽ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ ജി.പി.ഒയ്ക്ക് മുന്നിൽ ധർണ നടത്തി.കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ഡിവിഷണൽ ട്രഷറർ ഡിക്സൺ അദ്ധ്യക്ഷത വഹിച്ചു.പോസ്റ്റൽ അക്കൗണ്ടസ് സെക്രട്ടറി രതീഷ് കുമാർ,ഡിവിഷണൽ സെക്രട്ടറി എം.മനോജ് കുമാർ എന്നിവർ പങ്കെടുത്തു.