മനോ ന്യായ നഗരക്കാഴ്ചകൾ.
Thursday 21 August 2025 1:53 AM IST
തിരുവനന്തപുരം : പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി ജില്ല ലീഗൽ സർവീസസ് അതോറിട്ടി കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് 'മനോ ന്യായ നഗരക്കാഴ്ചകൾ' ബസ് യാത്ര സംഘടിപ്പിച്ചു ശാസ്തമംഗലം ജംഗ്ഷനിൽ സീനിയർ സിവിൽ ജഡ്‌ജ് എസ്.ഷംനാദ് ഫ്ളാഗ് ഓഫ് ചെയ്തു.ഡോ.പ്രീതി ജെയിംസ്,ആർ.എം.ഒ ടിങ്കു വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.ഡബിൾഡക്കർ ബസ് ശാസ്തമംഗലത്ത് നിന്നും കവടിയാർ മ്യൂസിയം വി.ജെ.ടി ഹാൾ,ലുലു മാൾ, ശംഖുമുഖം, വേളി എന്നിവിടങ്ങളിലൂടെ തിരികെ ശാസ്തമംഗലത്ത് അവസാനിച്ചു.