സദ്ഭാവന ദിനാചരണവും പൂഷ്പാർച്ചനയും

Thursday 21 August 2025 12:57 AM IST

തൃശൂർ: വിഭാഗീയതയുടെ രക്തസാക്ഷിയാണ് രാജീവ് ഗാന്ധിയെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനത്തിന്റെ ഭാഗമായി ഡി.സി.സി സംഘടിപ്പിച്ച സദ്ഭാവന ദിനാചരണവും പൂഷ്പാർച്ചനയും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേറമ്പിൽ. ഡി.സി.സി പ്രസിഡന്റ് അഡ്വ: ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, സി.ഒ.ജേക്കബ്, ഡോ. നിജി ജസ്റ്റീൻ, കെ.കെ.ബാബു, അഡ്വ. വി.സുരേഷ് കുമാർ, കെ.എച്ച്.ഉസ്മാൻ ഖാൻ എന്നിവർ പങ്കെടുത്തു.