ടെക്കോസ വാർഷിക കുടുംബ സംഗമം
Thursday 21 August 2025 12:59 AM IST
തൃശൂർ: എൻജിനീയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ വാർഷിക കുടുംബ സംഗമം നടന്നു. 1962 മുതൽ 2025 വരെയുള്ള പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഏറ്റവും മുതിർന്ന അംഗമായ വി.ആർ.ജയദാസും 2025ൽ പാസായ മീനാക്ഷിയും ചേർന്ന് ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തത്. പൂർവ വിദ്യാർത്ഥികളായപ്രശസ്ത നടൻ ടി.ജി.രവി, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ, മുൻ ഡയറക്ടർ എം.സി.ദത്തൻ, മിസൈൽ വുമൺ ഡോ. ടെസ്സി തോമസ് എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു. ടെക്കോസ പ്രസിഡന്റ് കെ.രാമകൃഷ്ണൻ, സെക്രട്ടറി എൻ.ഐ.വർഗീസ്, സി.ജി.രവീന്ദ്രനാഥൻ, ജയദേവൻ, ആർ.കെ.രവി എന്നിവർ സംസാരിച്ചു.