വിദ്യാർത്ഥികളോട് സംവദിച്ച് കമ്മിഷണർ
Thursday 21 August 2025 12:01 AM IST
തൃശൂർ: സിറ്റി പൊലീസിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ കോളേജ് വിദ്യാർത്ഥികൾക്ക് നേരിട്ടറിയാനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ആശയങ്ങളും തേടി കമ്മിഷണർ ആർ.ഇളങ്കോ വിദ്യാർത്ഥികളുമായി സംവദിച്ചു. എട്ടോളം കോളേജുകളിലെ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗവുമായ വിദ്യാർത്ഥികളുമായ അമ്പതോളം പേരാണ് 'നേരിൽ' എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുത്ത്. ഗാന്ധിജയന്തി ദിനം വരെ ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന സംവാദത്തിൽ 250 ഓളം വിദ്യാർത്ഥികളുമായി സംവദിക്കുകയാണ് ലക്ഷ്യം. പരിപാടിയിലൂടെ വിദ്യാർഥികളും പൊലീസുമായുള്ള ബന്ധം ഏറെ ഊഷ്മളമാവുമെന്നും വിദ്യാർഥികൾ ആവേശത്തോടെയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളതെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.