രാഹുലിന്റെ വോട്ടുകൊള്ള ആരോപണം: അന്വേഷണമാവശ്യപ്പെട്ട് ഹർജി
Thursday 21 August 2025 12:41 AM IST
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുകൊള്ള ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. റിട്ടയേർഡ് ജഡ്‌ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് അഡ്വ. രോഹിത് പാണ്ഡെ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് രാഹുലിന്റെ ആരോപണം.