മോദിയുടെ ബിരുദ സർട്ടിഫിക്കറ്ര്: 25ന് വിധി പറയാൻ മാറ്റി
Thursday 21 August 2025 12:46 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടാൻ കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചതിനെതിരെ ഡൽഹി സർവകലാശാല സമർപ്പിച്ച ഹർജിയിലെ വിധി മാറ്റി. 25ലേക്കാണ് ഡൽഹി ഹൈക്കോടതി മാറ്റിയത്. ഇന്നലെ വിധി പറയാൻ നിശ്ചയിച്ചിരുന്ന ജസ്റ്റിസ് സച്ചിൻ ദത്ത സിറ്റിംഗ് നടത്തിയില്ല. യു.എ.പി.എ ട്രൈബ്യൂണൽ സിറ്രിംഗിനായി പോകുകയായിരുന്നു. 1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്‌ടിവിസ്റ്റ് നീരജ് ശർമ്മ ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും, രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും ഡൽഹി സർവകലാശാല അറിയിച്ചിരുന്നു.