ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാൻ

Thursday 21 August 2025 6:52 AM IST

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപരിധിയിൽ ഏർപ്പെടുത്തിയ വിലക്ക് സെപ്‌തംബർ 23 വരെ നീട്ടി. പാകിസ്ഥാനി വിമാനങ്ങൾക്ക് ഇന്ത്യ ചുമത്തിയ വിലക്കും നീട്ടിയേക്കും. ഈ മാസം 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ നേരത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നയതന്ത്ര തിരിച്ചടികൾ നേരിട്ടതോടെ, ഏപ്രിൽ 23നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാത അടച്ചത്.