വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Thursday 21 August 2025 10:39 AM IST

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ കരിപ്പൂരാണ് (35) പിടിയിലായത്. വിവാഹം വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി.

തിങ്കളാഴ്ചയാണ് യുവതി പരാതി നൽകിയത്. തുടർന്ന് തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുകയായിരുന്നു, പഞ്ചായത്ത് അംഗം കൂടിയാണ് ജമാൽ കരിപ്പൂർ. കേസെടുത്തതോടെ ജമാൽ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുകയോ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ലഹരി മാഫിയയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിനാണ് ജമാലിനെ കള്ളക്കേസിൽ കുടുക്കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.