വീട്ടിലെ ഫ്രിഡ്‌ജ് ഈ സ്ഥാനത്ത് ഒരിക്കലും വയ്ക്കരുത്, ദോഷം ഒഴിയില്ല, സ്റ്റൗ ഇവിടെയാണെങ്കിലും മാറ്റണം

Thursday 21 August 2025 11:42 AM IST

മലയാളികളിൽ നല്ലൊരു ശതമാനം പേർ ഇന്ന് വാസ്തുവിലും ചൈനയിലെ വാസ്‌തുസമാനമായ ഫെംഗ്‌ഷൂയിലും വിശ്വസിക്കുന്നുണ്ട്. വീട് വയ്ക്കുമ്പോഴും വീട്ടുസാധനങ്ങൾ ക്രമീകരിക്കുമ്പോഴുമെല്ലാം മിക്കവരും വാസ്‌തു ശ്രദ്ധിക്കാറുണ്ട്. ഇവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ വാസ്‌തുദോഷത്തിനിരയാകുമെന്നും പലരും വിശ്വസിക്കുന്നുണ്ട്. ജീവിതത്തിലെ ഓരോ കാര്യങ്ങളും ക്രമീകരിക്കേണ്ടത് എങ്ങനെയാണെന്ന് വാസ്‌തുവിലും ഫെംഗ്‌ഷൂയിലും നിഷ്‌കർഷിക്കുന്നുണ്ട്. ഇത്തരത്തിൽ വീട്ടിലെ ഓരോ ഉപകരണത്തിനും മുറികൾക്കുമെല്ലാം കൃത്യമായ സ്ഥാനമുണ്ട്.

ഇന്ന് വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫ്രിഡ്‌ജ്. തിരക്കുപിടിച്ച ജീവിതം അനായാസകരമാക്കാൻ ഫ്രിഡ്‌ജ് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും പാകം ചെയ്ത ആഹാരവുമെല്ലാം ദിവസങ്ങളോളം ഫ്രിഡ്‌‌‌ജിൽ സൂക്ഷിക്കാം. അതിനാൽ വീട്ടുജോലിയിൽ സമയം ലാഭിക്കാനും ഏറെ ഉപകാരപ്രദമായ ഉപകരണമാണിത്. എന്നാൽ വീട്ടിൽ ഫ്രിഡ്‌ജ് സൂക്ഷിക്കുന്നതിനും കൃത്യമായ സ്ഥാനമുണ്ടെന്നത് പലർക്കും അറിവുണ്ടായിരിക്കുകയില്ല.

ഷെംഗ്ഷൂയി പ്രകാരം വീട്ടിലെ സ്റ്റൗവും സിങ്കും നേർക്കുനേർ വരാൻ പാടില്ല. വായും അഗ്നിയും ആയതിനാൽ ഇവ നേർക്കുനേർ വരുന്നത് ദോഷമുണ്ടാക്കും. ഫ്രിഡ്‌ജും സ്റ്റൗവും നേർരേഖയിൽ വരുന്നതും ദോഷമാണ്. പൊട്ടിയതും ഉടഞ്ഞതുമായ പാത്രങ്ങളുണ്ടെങ്കിൽ അവ അടുക്കളയിൽ നിന്ന് എത്രയും വേഗം മാറ്റണം. കാലാവധി കഴിഞ്ഞ മരുന്നുകളും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല. കൂടാതെ പാത്രങ്ങൾ സൂക്ഷിക്കുന്ന സ്റ്റാൻഡ് അടുക്കളയുടെ പടിഞ്ഞാറ് ദിശയിലാണ് വരേണ്ടത്. കിടപ്പുമുറിയേക്കാൾ വലിപ്പം അടുക്കളയ്ക്ക് ഉണ്ടാകാൻ പാടില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ പല പ്രതികൂല അവസ്ഥകളും ഒഴിവാക്കി പോസിറ്റിവിറ്റി നിറയ്ക്കാം.