വിദേശത്ത് ജോലി ആഗ്രഹിച്ചവർക്ക് സുവർണാവസരം; ശമ്പളം നാലര ലക്ഷം വരെ, അപേക്ഷകൾ ഓൺലൈനായി അയക്കാം
Thursday 21 August 2025 12:14 PM IST
വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് സുവർണാവസരം. യുഎഇയിൽ സ്വകാര്യ മേഖലയിലാണ് തൊഴിലവസരങ്ങളുള്ളത്. എച്ച്‌ആർ മാനേജർ, അക്കൗണ്ടന്റ്, എഞ്ചിനീയർ, സ്റ്റോർ കീപ്പർ തുടങ്ങിയ മേഖലകളിലാണ് ഒഴിവുള്ളത്. ഏതൊക്കെ സ്ഥാപനങ്ങളിലാണ് ഒഴിവുള്ളതെന്നും അപേക്ഷകർക്ക് വേണ്ട യോഗ്യതകളും അറിയാം.
- അൽ മരീന ഗ്രൂപ്പ് അബുദാബിയിൽ എഞ്ചിനീയർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർമാണ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ് അവസരം. അപേക്ഷകർക്ക് ഏഴ് മുതൽ പത്ത് വർഷം വരെ യുഎഇയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കമം. കെട്ടിടനിർമാണ എസ്റ്റേമേഷനിൽ മികച്ച പരിചയം ആവശ്യമാണ്. 14,000 (3,31,724.68രൂപ) മുതൽ 16,000 ദിർഹം (3,79,113.92 രൂപ) വരെയാണ് ശമ്പളം. താൽപ്പര്യമുള്ളവർ hre@thetranscapital.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സിവി അയക്കുക.
- എച്ച്‌ആർ തസ്‌തികയിലേക്ക് ഒഴിവുള്ളത് ദുബായിലാണ്. പരിചയസമ്പന്നർക്കാണ് മുൻഗണന. 12,000 ദിർഹം (2,84,335.44 രൂപ) മുതൽ 18,000 ദിർഹം (4,26,503.16രൂപ) വരെയാണ് ശമ്പളം. താൽപ്പര്യമുള്ളവർ sales@greenhorizon.ae എന്ന ഇ -മെയിൽ വിലാസത്തിൽ സിവി അയക്കുക.
- ഡെസേർട്ട്മാൻ ട്രാൻസ്പോർട്ടിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് എൽഎൽസിയിലാണ് സ്റ്റോർ കീപ്പർ തസ്‌തികയിൽ ഒഴിവുള്ളത്. ഇതിലും പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് rimsha.farooq@desertmangt.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സിവി അയക്കാം.