ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം മധുരയിൽ, അതിഥികളായി അച്ഛനും അമ്മയും; സ്വീകരിച്ച് വിജയ്

Thursday 21 August 2025 5:24 PM IST

മധുര: ഇളയദളപതി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മധുരയിൽ നടക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിൽ അതിഥികളായി എത്തി അച്ഛൻ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും. വേദിയിലെത്തിയ മാതാപിതാക്കളെ വിജയ് സ്നേഹത്തോടെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ വൈറലാണ്.

മധുര- തൂത്തുക്കുടി ദേശീയപാതയിലെ എലിയാർപതി ടോൾ ബൂത്തിന് സമീപമുള്ള 500 ഏക്കർ ഗ്രൗണ്ടിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുന്നത്. 1.5 ലക്ഷത്തോളം പേരെ സമ്മേളനത്തിൽ അണിനിരത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സമ്മേളനം തുടങ്ങിയത്.