ഡെന്റൽ ക്ലിനിക് ഉദ്ഘാടനം

Friday 22 August 2025 12:46 AM IST

വൈക്കം: മാനവികത ദിനാചരണതിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈസ്‌മെൻ വൈക്കം ടെമ്പിൾ സി​റ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഉല്ലലതേജസ് സൻസ്വിതാ സ്‌കൂളിൽ നടത്തിയ സ്‌നേഹസ്പർശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡന്റ്‌ ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം. ഡി നാരായൺ നായർ, പി.ടി.സുഭാഷ്, കെ. പി. രാജേന്ദ്രൻ, ഡോ. നിതിൻജോസഫ്, ഡോ. ടെറിതോമസ് എടത്തൊട്ടി,ഡോ. ബിന്ദു.വി ഭാസ്‌കർ, രമേഷ് പി.ദാസ് എന്നിവർ സംസാരിച്ചു.