സൗജന്യ തൊഴിൽ പരിശീലനം
Friday 22 August 2025 12:48 AM IST
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് സെപ്തംബർ എട്ട് മുതൽ ആരംഭിക്കുന്ന ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഗൈഡ് സംരംഭകത്വ പരിശീലനം കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നൽകും. ഇതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്ത് നൽകും. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307, 2303306. ഇമെയിൽ:rsetiktm@sbi.co.in