സമരങ്ങളോട് അസഹിഷ്ണുത 

Friday 22 August 2025 1:49 AM IST

ചങ്ങനാശേരി: ജനകീയ സമരങ്ങളോട് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസിന്റെ താലൂക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. റോസിലിൻ ഫിലിപ്പ്, മജീദ് ഖാൻ, ജോഷി കുറുക്കൻകുഴി, ഷിബു എഴെപുഞ്ചയിൽ, സേവ്യർ ജേക്കബ്, ജോജോ അലക്‌സ്,ലിസി ജോസ്, ടോജി, കളത്തിൽപറമ്പിൽ, അരവിന്ദ് വേണുഗോപാൽ, സാജൻ കോരണ്ടിത്തറ, പോത്തൻ ജോസഫ്, ബേബിച്ചൻ കട്ടക്കുഴി, എ.ടി വർഗീസ്, ടി.വി കൃഷ്ണൻനായർ, ജോസി സെബാസ്റ്റ്യൻ, ജോജി ജോസഫ്, വി.സി മാത്യു, ജോമി ജോസഫ് എന്നിവർ പങ്കെടുത്തു.