സംസ്‌കാര സാഹിതി പ്രതിനിധി സമ്മേളനം
Friday 22 August 2025 12:49 AM IST
കോട്ടയം: കെ.പി.സി.സി സംസ്‌കാര സാഹിതി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിൻ ബ്രൂസ്, വൈക്കം എം.കെ ഷിബു, എം.കെ ഷമീർ, തോമസ് പാലാത്ര, ഗിരിജാ നായർ, സന്തോഷ് മണർകാട്, ആർട്ടിസ്റ്റ് ഉദയകുമാർ, അജി തകിടിയേൽ, സേവ്യർ മൂലക്കുന്ന്, ഡോ.ബിനു സചിവോത്തമപുരം, തിഹാനാ ബഷീർ എന്നിവർ പങ്കെടുത്തു. എം.എം പ്രസാദ് നയിച്ച ഗാനസന്ധ്യയും നടന്നു.