മിൽമ ഷോപ്പി ആരംഭിച്ചു
Friday 22 August 2025 12:50 AM IST
തലയോലപ്പറമ്പ് : കരിപ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ മിൽമ ഷോപ്പിക്ക് തുടക്കമായി. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി. എൻ. വൽസലൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സോണിക അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിനി സജു ആദ്യ വില്പന നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.പി ദേവരാജൻ, സെക്രട്ടറി സുബി ജയചന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലൂക്ക് മാത്യൂ, പഞ്ചായത്ത് അംഗം സുമ തോമസ്, കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.