ബോധവത്കരണ സെമിനാർ
Friday 22 August 2025 12:50 AM IST
ചങ്ങനാശേരി: താലൂക്ക് റസിഡന്റ്‌സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിൽ നടത്തുന്ന ലഹരിക്കെതിരെയുള്ള അമ്മമാരുടെ കൂട്ടായ്മ എം.ഫാസയുടെ ബോധവത്കരണ സെമിനാർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ആന്റണി മൂലയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി തെരേസ് അദ്ധ്യക്ഷത വഹിച്ചു. സി.ജെ ജോസഫ്, ഡോ. റൂബിൾ രാജ്, വിജി ഫിലിപ്പ്, എൻ.ഹബീബ്, ടി.സജിൽ, ജിജി തോമസ്, ലിൻസി സെബാസ്റ്റ്യൻ, സോണിയ എന്നിവർ പങ്കെടുത്തു. ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ലോംങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ജേതാവായ ജിജി തോമസിനെ ആദരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.