ഒ.ജെ. യോഹന്നാൻ
Thursday 21 August 2025 8:36 PM IST
ചോറ്റാനിക്കര: കേരള ഖാദി ബോർഡ് റിട്ട. ഡയറക്ടർ ഓണശേരിൽ ഒ.ജെ. യോഹന്നാൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കടുംഗമംഗലം സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ഓഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പി.ഐ. ശോശാമ്മ (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്.എസ് ചോറ്റാനിക്കര). മക്കൾ: കമാൻഡർ സന്തോഷ് ജോൺ (ആർക്കിടെക്ട്), സോഫി ജോൺ (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, മുളന്തുരുത്തി), ജോസഫ് ജോൺ (ആർക്കിടെക്ട്, പ്രിൻസിപ്പൽ, കെ.എം.ഇ.എ കോളേജ് ഒഫ് ആർക്കിടെക്ചർ, എടത്തല). മരുമക്കൾ: സബീന സന്തോഷ്, അംബി, ദീപ്തി ഏലിയാസ്.