പാലായിൽ ജോസ് ടോം തന്നെ,​ എൽ.ഡി.എഫ് രണ്ടാമത്,​ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Monday 23 September 2019 8:30 PM IST

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് പൂർത്തിയായതിന് പിന്നാലെ എക്സിറ്റ് ഫലങ്ങളും പുറത്തുവന്നു തുടങ്ങി. ഏഷ്യാനെറ്റ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലമനുസരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം വിജയം നേടുമെന്നാണ് പ്രവചനം. യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിന്റെ ജോസ് ടോം 48 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് പ്രവചനം. എൽ.ഡി.എഫിന്റെ മാണി സി കാപ്പൻ 32 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തും. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയുടെ എൻ ഹരിക്ക് 19. ശതമാനം വോട്ടുകൾ മാത്രമാണ് ലഭിക്കുകയെന്ന് സർവേ പറയുന്നു.

ഏഷ്യാനെറ്റും എഇസഡ് റിസർച്ചേ പാർട്‌ണേഴ്സുമായി ചേർന്നാണ് സർവേ നടത്തിയത്. യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നാണ് സർവേയിലെ പ്രവചനം. 2016ലെ 46 ശതമാനം വോട്ട് ഇത്തവണ 48 ശതമാനമായി യു.ഡി.എഫിന് വർദ്ധിപ്പിക്കാനാവും. അതേസമയം ഇടത് വോട്ട് വിഹിതത്തിൽ ഇടിവുണ്ടാകുമെന്നും സർവേ പ്രവചിക്കുന്നു. 2016ലെ 39 ശതമാനം വോട്ട് 32 ശതമാനമായി കുറയും.