വി.അരവിന്ദാക്ഷനെ അനുസ്മരിച്ചു
Thursday 21 August 2025 9:16 PM IST
ന്യൂ മാഹി: സാമൂഹിക രാഷ്ട്രിയ രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും നേഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുൻ ബ്ലോക്ക് ട്രഷററുമായിരുന്ന വി.അരവിന്ദന്റെ മൂന്നാമത് ചരമ വാർഷിക ദിനത്തിൽ കവിയൂരിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തിൽ എൻ.സി.പി.എസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു.എൻ.സി.പി.എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.സരേശൻ ഉദ്ഘാടനം ചെയ്തു, ശ്രീധരൻ പറമ്പത്ത്, ഗോപാലൻ,പാലയുള്ളതിൽ, അനന്തൻ പള്ളൂർ, ഒറവങ്കര നാരായണൻ എന്നിവരെ അഡ്വ. പി.കെ.രവീന്ദ്രൻ ആദരിച്ചു. സി വി.രാജൻ, കെ.വി.രജീഷ്, സന്ധ്യാ സുകുമാരൻ, ബാലൻ കവിയൂർ,ചന്ദ്രൻ ഡൽഹി, പി.കെ.സതിഷ് കുമാർ, കെ.പ്രസന്ന ,സാരസാക്ഷൻ ചൊക്ലി, പി.സജിത്ത്കുമാർ എം.സരേഷ് ബാബു സംസാരിച്ചു.