ജവഹർ ലൈബ്രറിയിൽ അക്കാഡമി സംഗീതോത്സവം 23ന്

Thursday 21 August 2025 9:18 PM IST

കണ്ണൂർ: കേരള സംഗീത നാടക അക്കാഡമി, ജവാഹർ ലാൽ നെഹ്രു പബ്ലിക്ക്‌ ലൈബ്രറി ആന്റ് റിസർച്ച് സെന്റർ, ജില്ലാകേന്ദ്ര കലാ സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഗീതോത്സവം 23ന് ഉച്ചക്ക് 2 മണി മുതൽ ജവാഹർ ഓഡിറ്റോറിയത്തിൽ നടക്കും. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്യും.പ്രശസ്ത സംഗീതജ്ഞൻ ശങ്കരൻനമ്പൂതിരി (വായ്പാട്ട്) ഇടപ്പള്ളി അജിത്ത്കുമാർ (വയലിൻ), ബാലകൃഷ്ണ കമ്മത്ത് (മുദംഗം) മങ്ങാട് കെ.വി.പ്രമോദ് (ഘടം), പറവൂർ ഗോപകുമാർ( മുഖർ ശംഖ് )എന്നിവർ സംഗീതോത്സവത്തിൽ അണി നിരക്കും.തലശ്ശേരി മഞ്ജരി നാട്യവിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ സംഗീതാർച്ചന നടത്തും. പരിപാടി വിജയിപ്പിക്കുവാൻ സംഘാടക സമിതി ചെയർമാൻ അഡ്വ. ടി.ഒ.മോഹനൻ , ജനറൽ കൺവീനർ ശ്രീധരൻ സംഘമിത്ര എന്നിവർ അഭ്യർത്ഥിച്ചു.