ഭിന്നശേഷി ഉപകരണ അളവെടുപ്പ് ക്യാമ്പ് ഇന്ന്
Thursday 21 August 2025 9:19 PM IST
പയ്യന്നൂർ : ആർട്ടിഫിഷ്യൽ ലിംബ്സ് മനുഫാക്ചറിംഗ് കോർപറേഷൻ , ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷി ഉപകരണ അളവെടുപ്പ് ക്യാമ്പ് ഇന്ന് രാവിലെ ഒൻപതര മുതൽ ഒരുമണി വരെ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പയ്യന്നൂർ നഗരസഭാ പരിധിയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായാണ് ക്യാമ്പ്. അർഹതയുള്ളവരെ സഹായ ഉപകരണങ്ങൾക്കായി തെരഞ്ഞെടുത്ത്, പിന്നീട് മറ്റൊരു ദിവസം ഉപകരണങ്ങൾ വിതരണം ചെയ്യും.ഭിന്നശേഷി സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി.കാർഡ് ,ആധാർ കാർഡ്, ബി.പി.എൽ റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ക്യാമ്പിൽ ഹാജരാക്കണം.