ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം: മൂന്നാമത് ബാച്ചിന് തുടക്കം

Thursday 21 August 2025 9:21 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിന്റെ (ഐ ടെപ്) മൂന്നാമത്തെ ബാച്ചിന് തുടക്കം. ഡീൻ അക്കാഡമിക് പ്രൊഫ.ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ.ആർ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, പ്രൊഫ.അമൃത് ജി. കുമാർ എന്നിവർ ആശംസ അർപ്പിച്ചു. എജ്യൂക്കേഷൻ വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ.വി.പി.ജോഷിത്ത് സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ ഡോ.സബ അനീസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ഈ വർഷം പ്രവേശനം നേടിയവരിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2023ലാണ് ഐടെപ് പ്രോഗ്രാമുകൾ സർവകലാശാല ആരംഭിച്ചത്. ബി.എസ്.സി. ബി.എഡ് (ഫിസിക്സ്, സവോളജി), ബി.എ. ബി.എഡ് (ഇംഗ്ലീഷ്, എക്കണോമിക്സ), ബി.കോം. ബിഎഡ് എന്നിങ്ങനെ അഞ്ച് പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്.