പെൻഷൻ ഉടൻ വിതരണം ചെയ്യണം
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള മുടങ്ങിക്കിടക്കുന്ന പ്രതിമാസ പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് പെയ്ഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ആശ്വാസകിരണം പദ്ധതി പ്രകാരം ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ പരിചാരകരായ അമ്മമാർക്ക് നൽകി വരുന്ന പ്രതിമാസ ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് . ഇത് എത്രയും വേഗം നൽകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യൽ സ്‌കൂളിൽ കൺവെൻഷൻ പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം.ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബോബി ബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി പി.സുബൈർ നീലേശ്വരം , കെ.എം.വിജയകൃഷ്ണൻ, എൻ.സുരേഷ്, ലിസി എന്നിവർ സംസാരിച്ചു. പെയ്ഡ് ജില്ലാ സെക്രട്ടറി എ.ടി.ജേക്കബ് സ്വാഗതവും പ്രിൻസിപ്പാൾ ബീന സുകു നന്ദിയും പറഞ്ഞു. ടി. വി.രജനിയുടെ വേർപാടിൽ അനുശോചിച്ചു.