ടിബറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ചൈനീ്സ് പ്രസിഡന്റ് ഷി ജിൻപിംഗ്
ടിബറ്റ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ടിബറ്റൻ തലസ്ഥാനമായ ലാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ടിൂബറ്റിനെ ചൈന സ്വയംഭരണപ്രദേശമായി പ്രഖ്യാപിച്ചതിന്റെ 60ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഷി ലാസയിലെത്തിയത്. 2013ൽ ചൈനീസ് പ്രസിഡന്റായ ശേഷമുളള ടിബറ്റിലേക്കുളള ഷീയുടെ രണ്ടാം സന്ദർശനമാണിത്. ടിബറ്റിയൻ വികസനത്തിന് ആദ്യ ആവശ്യം രാഷ്ട്രീയ - സാമൂഹിക സ്ഥിരതയും വംശീയ ഏകത്വവും മതപരമായ ഐക്യവുമാണെന്ന് അദ്ദേഹം പറഞ്ഞു ഈ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ടിബറ്റൻ ജനത നീണ്ടകാലമായി വിമുഖത കാണിക്കുകയാണ്. ടിബറ്റൻ ജനതയുടെ ശബ്ദം ചൈനീസ് ഭരണകൂടം എന്നും അമർച്ച ചെയ്യാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികപരമായും എന്തുകൊണ്ടും ടിബറ്റൻ പ്രദേശം ചൈനയ്ക്ക് അതീവ പ്രാധാന്യമർഹിക്കുന്നതാണ്. സമീപകാലത്ത് ഇന്ത്യാ-ചൈനാ സംഘർഷങ്ങൾ അരങ്ങേറിയതും ടിബറ്റൻ മേഘലയിലാണ്. ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ ജനാധിപത്യത്തിനു വേണ്ടിയുളള മുറവിളികൾ അലയടിക്കുന്നു എന്നത് ഷീയുടെ ഭരണകൂടത്തെ ആശങ്കയിലാക്കുന്നുണ്ട്. ഷീയ്ക്ക് മുൻപ് അവസാനമായി ടിബറ്റ് സന്ദർശിക്കുന്ന ചൈനീസ് നേതാവ് 1990 ൽ ജിയാങ് സെമിനാണ്.
2021 ജൂലൈയിൽ അവസാനം ടിബറ്റ് സന്ദർശിച്ചപ്പോൾ ലാസാ നിവാസികളോട് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.