വിദ്യാഭ്യാസ സംരക്ഷണ കൺവെൻഷൻ
Friday 22 August 2025 12:34 AM IST
ആലപ്പുഴ : സർവകലാശാലകളുടെ മേലുള്ള സംഘപരിവാർ കൈകടത്തലുകൾ അവസാനിപ്പിക്കുക, സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുക, ഫീസ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി എ.ഐ.ഡി.എസ്.ഒ യുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ ഇന്ന് ഉച്ചയ്ക്ക് 2:30 ന് ആലപ്പുഴ ജെൻഡർ പാർക്കിൽ നടക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശിബാശിഷ് പ്രഹരാജ് ഉദ്ഘാടനം ചെയ്യും. ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.അനിൽ, അഡ്വ.ഇ.എൻ.ശാന്തിരാജ് തുടങ്ങിയവർ സംസാരിക്കും.