ലാപ്ടോപ് വിതരണം
Friday 22 August 2025 1:36 AM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്കുകളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. എച്ച്.സലാം എം.എൽ.എ ഇവയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പറവൂർ ഗലീലില ബീച്ചിനു സമീപം സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി .സരിത, അംഗങ്ങളായ സുധർമ്മ ബൈജു, വിശാഖ് വിജയൻ, ഫിഷറീസ് ഓഫീസർ ലീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.സജി എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ അജിത ശശി സ്വാഗതം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ലാൽജി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.