ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്ക് മൈക്രോ തൊഴിൽമേള 27ന്

Friday 22 August 2025 1:37 AM IST

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി 27ന് ചെറിയകലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മൈക്രോ തൊഴിൽമേള നടത്തും. 25 സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2500ത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. പ്ലസ്‌ ടു ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ കോഴ്സുകൾ പാസായവർക്ക് പങ്കെടുക്കാം. ആര്യാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകൾ ചേർന്നുള്ള ക്ലസ്റ്ററിലെ മേളയാണ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ ഓൺലൈനായി ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതാത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു വരുന്നവർക്ക് മുൻഗണന ലഭിക്കും.