നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Friday 22 August 2025 1:37 AM IST

ആലപ്പുഴ: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം , മികച്ച ജില്ലാ ഭരണകൂടം, എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2025ന് നാമനിർദേശങ്ങൾ ക്ഷണിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നീ വിഭാഗങ്ങൾ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 15. വിശദവിവരങ്ങൾക്ക് സാമൂഹ്യനീതി ഡയറക്ടറേറ്റ്, ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0477- 2253870.