മാവേലിക്കരയ്ക്കും അവധി നൽകണം

Friday 22 August 2025 12:38 AM IST

ചാരുംമൂട്: പുന്നമടക്കായലിൽ 30ന് നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിന് പൊതു ഭരണ വകുപ്പ് പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കരുതെന്ന് എം.എസ്.അരുൺ കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. മാവേലിക്കര താലൂക്കിനെ കൂടി ഉൾപ്പെടുത്തി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.എൽ.എ കത്ത് നൽകി. ജില്ലയിൽ നിന്നുമുള്ള മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, സംസ്ഥാന പൊതു ഭരണ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരെയും എം.എൽ.എ നേരിൽകണ്ട് വിഷയം അവതരിപ്പിച്ചു.