സമ്മാനങ്ങൾ കൈമാറി
Friday 22 August 2025 1:40 AM IST
മുഹമ്മ: വിദ്യാർത്ഥികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിദിന പത്രവായനയുമായി ബന്ധപ്പെട്ട ചോദ്യോത്തര മത്സരത്തിൽ വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയത് ഗ്രീൻ സിറ്റി റോട്ടറി ക്ളബ് ഒ് ചേർത്തല. ചാരമംഗലം സംസ്‌കൃത ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുവാനുള്ള സമ്മാനങ്ങൾ ഗ്രീൻ സിറ്റി റോട്ടറി ക്ലബ് ഓഫ് ചേർത്തല"യ്ക്ക് വേണ്ടി റോട്ടറി ക്ലബ് അംഗം ബൈജു കൈമാറി. സ്റ്റാഫ് സെക്രട്ടറി. ടി.കെ.മോഹനൻ , സീനിയർ അദ്ധ്യാപിക ജ്യോതിലക്ഷ്മി. ജെ, പി. ടി. എ പ്രസിഡന്റ്. കെ.എസ്.സേതുനാഥ് എന്നിവർ പങ്കെടുത്തു