രാജീവ് ഗാന്ധി ജന്മദിന സമ്മേളനം
Friday 22 August 2025 12:41 AM IST
ചേർത്തല:മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി കോൺഗ്രസ് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സദ്ഭാവന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു.
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു .രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി രക്ഷാധികാരി വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥഥാന പ്രസിഡന്റ് ടി.എച്ച്.സലാം അദ്ധ്യക്ഷത വഹിച്ചു.