കെ.സി.വാമദേവൻ ജന്മശതാബ്ദി അനുസ്മരണം

Friday 22 August 2025 1:49 AM IST

തിരുവനന്തപുരം: രാഷ്ട്രീയ, സമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുൻ എം.എൽ.എയും മുൻ മേയറുമായ കെ.സി.വാമദേവന്റെ ജന്മശതാബ്ദി അനുസ്മരണം നാളെ കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാളിൽ നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.മുൻ മന്ത്രി സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും.മുൻ എം.പി എ.സമ്പത്ത്, ബി.ജെ.പി. തിരുവനന്തപുരം സിറ്റി പ്രസിഡന്റ് കരമന ജയൻ,എസ്.ടി.യ സംസ്ഥാന ട്രഷറർ മാഹീൻ അബുബക്കർ,കെ.വി.അനിൽ മിത്ര,വി.മോഹൻദാസ് എന്നിവർ സംസാരിക്കും.