സി.എൽ.എൽ വിദ്യാ സമൃദ്ധി പ്രോജക്ട്

Friday 22 August 2025 1:51 AM IST

തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക് 318 എയുടെ വനിതാ വിഭാഗമായ കൗൺസിൽ ഒഫ് ലയൺ ലേഡീസിന്റെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യ നിധി പ്രോജക്ടിന്റെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ കുന്നുകുഴി ഗവൺമെന്റ് യു.പി സ്കൂളിൽ നിർവഹിച്ചു.പ്രോജക്ടിന്റെ ഭാഗമായി സ്കൂളിന് ഒരു പ്രിന്റർ നൽകി.ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എൻജിനിയർ വി.അനിൽകുമാർ,കൗൺസിൽ ഒഫ് ലയൺ ലേഡീസ് പ്രസിഡന്റ് ഡോ.ജയശ്രീ ഗോപാലകൃഷ്ണൻ,സെക്രട്ടറി ജയലക്ഷ്മി അജയ്,സ്പോൺസർ ലയൺ ജെറോ വർഗീസ്,പ്രിൻസിപ്പൽ സെക്രട്ടറിമാരായ ടി.ബിജു കുമാർ,രാജഗോപാൽ,മൂലവിളകം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡി.ശ്രീകുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് പി.അജിത എന്നിവർ പങ്കെടുത്തു.