'കൗൺസിലർമാർ രാജിവയ്ക്കണം'
Friday 22 August 2025 12:53 AM IST
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി കൗൺസിലർമാർ പിഴ അടച്ച് രാജിവച്ച് സമൂഹത്തിനോട് മാപ്പു പറയണമെന്ന് മേയർ എം.കെ.വർഗീസ്. കോർപറേഷൻ കൗൺസിലിനും മേയർ എന്ന നിലക്ക് തനിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വലിയ അപവാദ പ്രചാരണം ഈ വിഷയത്തിൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. 3 വർഷം, മാസം തോറും ചുരുങ്ങിയത് 7.5 ലക്ഷം രൂപ വീതം കോർപറേഷന് നഷ്ടം വന്നിരുന്നു. തുടർന്ന് നഷ്ടം വരാതിരിക്കാൻ നിയമാനുസൃതം ലൈസൻസിയെ ഏല്പിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കികൊണ്ടുള്ള ചരിത്രപരമായ വിധിയാണ് ഹൈക്കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.