റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ക്യാപ്പിറ്റൽ
Friday 22 August 2025 1:53 AM IST
തിരുവനന്തപുരം:റോട്ടറി ഇന്റർനാഷണൽ 3211 ന്റെ ഈ വർഷത്തെ ഓപ്പോൾ പ്രോജക്ടായ 'അഭയ' വീടിന് റോട്ടറി അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ അമരസിംഹൻ പണിക്കർ തറക്കല്ലിട്ട് തുടക്കം കുറിച്ചു.ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ജയമോഹൻ,മുൻ പ്രസിഡന്റ് റൊട്ടേറിയൻ രാജേഷ്, ക്ലബ് പ്രോജക്ട് ചെയർമാൻ റൊട്ടേറിയൻ അജയകുമാർ,റൊട്ടേറിയൻ അരുൺ കുമാർ, റൊട്ടേറിയൻ മുജു നായർ, റൊട്ടേറിയൻ ബെൽസൺ, റൊട്ടേറിയൻ ഡോ.അജീഷ്, റൊട്ടേറിയൻ അജിത്ത് ഗോപൻ, വീടിന്റെ ബെനിഫിഷ്യറി ശോബി എന്നിവർ പങ്കെടുത്തു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ക്യാപ്പിറ്റലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.