കൺവെൻഷൻ സെൻ്റർ ഉദ്ഘാടനം
Friday 22 August 2025 12:54 AM IST
തൃശൂർ: ഒല്ലൂക്കര മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ആധുനിക രീതിയിലുള്ള, കോർപറേഷന്റെ കാളത്തോട് കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് 6ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനാകും. ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. നിർമ്മാണം ഏറ്റെടുത്ത കരാറുകാരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കരോളിൻ ജെറീഷ് പെരിഞ്ചേരി ആദരിക്കും. അഞ്ചര കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചതെന്ന് മേയർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.