'കൗൺസിലർമാർ മാപ്പു പറയണം'

Friday 22 August 2025 12:56 AM IST

തൃശൂർ: ബിനി ഹെറിറ്റേജ് വിഷയത്തിൽ കേരള ഹൈക്കോടതിയുടെ വിധിയും പിഴശിക്ഷയും വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും പൊതുസമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ബി.ജെ.പി കൗൺസിലർമാർ സ്ഥാനം രാജിവച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ രാഷ്ട്രീയ തിമിരം ബാധിച്ച് കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത് എന്ന് ഈ കോടതി വിധി തെളിയിക്കുന്നു. ബി.ജെ.പി നേതാക്കളുടെ നിരുത്തരവാദപരമായ രാഷ്ട്രീയത്തിന്റെ തെളിവാണ് കോർപ്പറേഷൻ ബിനി ഹെറിറ്റേജ് വിഷയത്തിൽ ഇപ്പോൾ പിഴ ഈടാക്കാൻ ഇടയാക്കിയ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.