ഉത്സവ ലഹരിയിൽ ഗ്രീൻഫീൽഡ്
Friday 22 August 2025 4:51 AM IST
തിരുവനന്തപുരം: സൂപ്പർതാരം മോഹൻലാലിന്റെ സാന്നിദ്ധ്യവും,കേരളത്തനിമ നിറഞ്ഞുനിന്ന കലാവിരുന്നും ഒത്തുച്ചേർന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനച്ചടങ്ങുകൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു. കാണികളുടെ ആവേശം വാനോളമുയർത്തിയാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ കെ.സി.എൽ രണ്ടാം സീസണിന് ഔദ്യോഗിക തുടക്കം കുറിച്ചത്.അമ്പതോളം കലാകാരന്മാർ അണിനിരന്ന് അവതരിപ്പിച്ച, കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയ സംഗീത-നൃത്ത ശില്പം കാണികളുടെ കണ്ണുകൾക്ക് കുളിർമയേകി.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്,സെക്രട്ടറി വിനോദ്.എസ് കുമാർ,കെ.സി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ തുടങ്ങിയവർ പങ്കെടുത്തു.