ടിബറ്റൻ കവി സന്ദർശിച്ചു
Friday 22 August 2025 12:57 AM IST
മാള: പ്രശസ്ത ടിബറ്റൻ കവി ടെൻസിൽ സൺഡേ മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെത്തി. 25 രാജ്യങ്ങളിലെ പ്രസംഗ പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം. 17 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ
അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ സിലബസിൽ ഉൾപ്പെട്ടിട്ടുണ്ട്. ടിബറ്റൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഖമായ അദ്ദേഹം, വോട്ടവകാശ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ടിബറ്റിൽ ജനാധിപത്യം അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. യോഗത്തിൽ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷനായി. ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഇ.ടി.ലത അഞ്ജലി വർഗീസ്, കെ.ഇ.അമ്മിണി എന്നിവർ പ്രസംഗിച്ചു.