അമലയിൽ കൊതുകു ദിനാചരണം
Friday 22 August 2025 12:58 AM IST
തൃശൂർ: അമല മെഡിക്കൽ കോളേജിൽ വിവിധ പരിപാടികളോടെ ലോക കൊതുകു ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി.ആർ.സാജു, എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. കാമ്പസിനകത്തും പുറത്തും പരിസരശുചീകരണം, പഞ്ചായത്തടിസ്ഥാനത്തിൽ ബോധവൽക്കരണം, ക്വിസ് മത്സരം, കൊതുക് നിരീക്ഷണം, ഉറവിട നശീകരണം, കൂത്താടി നശീകരണം എന്നിവ ഒരാഴ്ചയോളം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി നടത്തി.