പ്രവാസി അസോ. വാർഷികം
Friday 22 August 2025 12:59 AM IST
തൃപ്രയാർ: തളിക്കുളം പ്രവാസി അസോസിയേഷൻ വാർഷികവും കുടുംബസംഗമവും 23ന് ബ്ലൂമിംഗ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ജനറൽ കൺവീനർ ഗഫൂർ തളിക്കുളം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പുരസ്‌കാര വിതരണം, റിട്ടയർ ചെയ്ത അംഗങ്ങൾക്കുള്ള സ്‌നേഹോഹാരം നൽകൽ, 70 കഴിഞ്ഞ 19 അമ്മമാർക്ക് കൈനീട്ടവും ഓണപ്പുടവയും സമ്മാനിക്കൽ എന്നിവ നടക്കും. കലാപരിപാടികളും അരങ്ങേറും. കൺവീനർ വാസൻ കോഴിപ്പറമ്പിൽ, ജനറൽ സെക്രട്ടറി ടി.കെ.ഇബ്രാഹിംകുട്ടി, ദേവരാജ് കൊല്ലാറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.