നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ധർണ
Friday 22 August 2025 12:58 AM IST
തിരുവനന്തപുരം : നിർമ്മാണ മേഖലയിലെ തൊഴിലാളികളെ അവഗണിച്ച് മുന്നോട്ടുപോയാൽ എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയാകുമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു.നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഡി.അരവിന്ദൻ, പേട്ട രവീന്ദ്രൻ, മുജീബ് റഹ്‌മാൻ, ആർ.കുമാരൻ, എസ്.പി.വേണു, ചെല്ലപ്പൻ, എൻ .ടി.ഭവനചന്ദ്രൻ,പി ജെ സന്തോഷ്, ഉണ്ടപ്പാറ ഷാജഹാൻ,കാട്ടായിക്കോണം രാജേന്ദ്രൻ, കല്ലയം സുകുമാരനാശാരി,തങ്കപ്പൻ നായർ എന്നിവർ സംസാരിച്ചു.