യുക്രെയിനിൽ ആക്രമണം കടുപ്പിച്ച് റഷ്യ
Friday 22 August 2025 6:57 AM IST
മോസ്‌കോ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനായി യു.എസും യൂറോപ്പും ശ്രമങ്ങൾ തുടരുന്നതിനിടെ യുക്രെയിനിൽ ആക്രമണം ശക്തമാക്കി റഷ്യ. ഇന്നലെ പുലർച്ചെ 574 ഡ്രോണുകളും 40 മിസൈലുകളും റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചു. പടിഞ്ഞാറൻ നഗരമായ ലിവീവിൽ ഒരാൾ മരിച്ചു. തെക്കു-പടിഞ്ഞാറൻ ട്രാൻസ്‌കാർപേത്യ മേഖലയിൽ 15 പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി.