ടിബറ്റ് സന്ദർശിച്ച് ഷീ

Friday 22 August 2025 6:57 AM IST

ബീജിംഗ്: ടിബറ്റിൽ അപൂർവ്വ സന്ദർശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ടിബ​റ്റിനെ ചൈന സ്വയംഭരണ പ്രദേശമാക്കി മാറ്റിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ലാസയിലെത്തിയ ഷീ,​ ജനങ്ങളോട് രാഷ്ട്രീയ സ്ഥിരതയ്ക്കും വംശീയ ഐക്യത്തിനും ആഹ്വാനം ചെയ്തു. പ്രസിഡന്റായ ശേഷം രണ്ടാം തവണയാണ് ഷീ ടിബറ്റിലെത്തിയത്. ദലൈലാമ വിഷയത്തിൽ ഇന്ത്യയുമായി ഭിന്നത നിലനിൽക്കവെയാണ് സന്ദർശനം.